ജില്ലയില്‍ കുരുമുളകിന് അജ്ഞാത രോഗബാധ

0

നടവയലില്‍ കുരുമുളക് തോട്ടങ്ങളില്‍ വള്ളികള്‍ ഉണങ്ങി രോഗം പടര്‍ന്ന് പിടിക്കുന്നു .കുരുമുളക് വള്ളിയുടെ ഇലകള്‍ക്ക് മഞ്ഞളിപ്പ് ബാധിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഉണങ്ങി വള്ളി പൂര്‍ണ്ണമായി നശിക്കുന്ന രോഗമാണ് നടവയലില്‍ കണ്ടെത്തിയത്.പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡനടവയല്‍ ആലുങ്കല്‍താഴെ , കായക്കുന്ന്, ചെക്കിട്ട , ചീര വയല്‍ പ്രദേശത്തെ തോട്ടങ്ങളിലാണ് രോഗം പടര്‍ന്ന് പിടിക്കുന്നത് . ഇലകള്‍ക്ക് മഞ്ഞളിപ്പ് ബാധിച്ച് ആഴ്ച്ചകള്‍ കൊണ്ടാണ് ചെടികള്‍ ഉണങ്ങി നശിക്കുന്നത്.പാതി മൂപ്പെത്തിയ വിളവെടുക്കാനായ കുരുമുളക് നശിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കി.കൃഷി ഓഫീസുകളില്‍ ബന്ധപെട്ടങ്കിലും.രോഗം തടയാന്‍ ഉള്ള ഫലപ്രദമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ലന്ന് കര്‍ഷകര്‍ പറഞ്ഞു.കാലാവസ്ഥ വ്യതിയാനവും വന്യമൃഗ ശല്യവും മൂലം കര്‍ഷകര്‍ നട്ടംതിരിയുന്നതിനിടയിലാണ് അപ്രതിക്ഷിതമായി കുരുമുളക് തോട്ടങ്ങളില്‍ രോഗബാധ കണ്ടെത്തിയത്.ഇലകള്‍ക്ക് മഞ്ഞളിപ്പ് ബാധിച്ച് ആഴ്ച്ചകള്‍ കൊണ്ടാണ് ചെടികള്‍ ഉണങ്ങി നശിക്കുന്നത് .ദ്രുതവാട്ടം പോലെ തന്നെ ഇത് സാവാധാന വാട്ടം എന്നാണ് കര്‍ഷകര്‍ പറയുന്നത് . മഴ തോരാതെ നിക്കുന്നതും അന്തരീക്ഷത്തിലെ ഈര്‍പ്പവും കാരണമാവാം രോഗബാധയെന്നാണ് കരുതുന്നത് . കുരുമുളക് വള്ളിയില്‍ കണ്ടെത്തിയ രോഗം തടയുന്നതിന് ആവശ്യമായ മരുന്നുകള്‍ അധികൃതര്‍ അടിയന്തിരമായി എത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!