വന്യമൃഗശല്യത്തിന് പ്രതിരോധ പ്രവര്‍ത്തനം ശക്തിപെടുത്തും

0

 

ജില്ലയിലെ വന്യമൃഗശല്യത്തിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍.ജനകീയ പിന്തുണയോടെ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുമെന്നും മന്ത്രി.ചീരാലില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചീരാലിലെ ജനങ്ങള്‍ നടത്തിയ സമരം രാജ്യത്തിന് തന്നെ മാതൃകാപരമാണെന്നും മന്ത്രി.ഈ ജനകീയ സമരത്തിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ അധികാര കേന്ദ്രങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു ഇത് പിന്തുരാവുന്ന മാതൃകയെന്നും മന്ത്രി.

ജില്ല നേരിടുന വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാന്‍ ജനജാഗ്രതാസമികളെ കൂടുതല്‍ ഉള്‍പ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ബത്തേരി ഗജയിൽ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കുളള നഷ്ടപരിഹാര തുക കാലതാമസമില്ലാതെ വിതരണം ചെയ്യാനുളള നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ. മാര്‍ ഉള്‍പ്പടെയുളള ജനപ്രതിനിധികളും ജില്ലാകളക്ടറും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തു.

വയനാട് നേരിടുന്ന കടുവയടക്കമുള്ള രൂക്ഷമായ വന്യമൃഗശല്യത്തിന്റെ പശ്ചാത്തലത്തിലാണ് വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ബത്തേരി ഗജയിൽ ചേര്‍ന്നത്. എം.എല്‍.എ. മാര്‍ ഉള്‍പ്പടെയുളള ജനപ്രതിനിധികളും ജില്ലാകളക്ടറും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ വയനാട് നേരിടുന്ന പ്രശ്‌നങ്ങൾ ചര്‍ച്ച വിഷയമായി. കടുവ, ആന, പന്നി ഉള്‍പ്പടെയുളള വന്യമൃഗങ്ങളുടെ ശല്യം ഓരോ പ്രദേശത്തെയും രൂക്ഷമായി ബാധിക്കുന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ മന്ത്രിയെ ബോധിപ്പിച്ചു.

പ്രതിരോധമാര്‍ഗങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, നഷ്ടപരിഹാര വിതരണം തുടങ്ങി വന്യമൃഗശല്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം വിലയിരുത്തി. വന്യമൃഗശല്യം ഓരോ പ്രദേശത്തിന്റെയും സാഹചര്യം മനസ്സിലാക്കി പരിഹാരം കാണുന്നതിന് പ്രവര്‍ത്തിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപന ഭരണസമിതികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം മാനിച്ചുകൊണ്ട് വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും

ചീരാലില്‍ കണ്ടത് അത്തരമൊരു മാതൃകാ പ്രവൃത്തിയുടെ തുടക്കമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബീനാച്ചിയിലെ മധ്യപ്രദേശ് ഗവണ്‍മെന്റ് അധീനതയിലുളള ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ഇരു സംസ്ഥാനങ്ങളിലേയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തുന്നും മന്ത്രി പറഞ്ഞു.എം.എല്‍.എ. മാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ്, സി.സി.എഫ്. മുഹമ്മദ് ഷബാബ്, സി.പി.എം. ജില്ലാസെക്രട്ടറി പി. ഗഗാറിന്‍, ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ.പി. മധു ഉള്‍പ്പടെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും കര്‍മ്മസമിതി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!