എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത് അവതരിപ്പിച്ചു.665666648 രൂപ വരവും,648589000 രൂപ ചെലവും 17077648 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.
28 കോടി രൂപയാണ് ഭവന നിര്‍മ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി സംയോജിപ്പിച്ച് സുസ്ഥിര വികസനം ലക്ഷ്യമാക്കി കാര്‍ഷിക മേഖലയില്‍ ഏഴുകോടി അമ്പതുലക്ഷം രൂപയും, മൃഗസംരക്ഷണ മേഖലയില്‍ 75 ലക്ഷം രൂപയും നിക്കി വച്ചു. സേവന പശ്ചാത്തല മേഖലകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ വനിതകള്‍ക്കായി ജനകീയ അടുക്കള അടക്കം സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നുണ്ട്. വനിതാ ക്ഷേമ പദ്ധതികള്‍ക്കായി 30 ലക്ഷം രൂപയും, അംഗന്‍വാടി പോഷകാഹാരം പദ്ധതിക്കായി എട്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ 15 ലക്ഷം രൂപ വകയിരുത്തി, കാര്‍ഷിക മേഖലയ്ക്കായി നെല്‍കൃഷി പ്രോത്സാഹനം, നീര്‍ത്തട വികസനം ജല സംരക്ഷണം തുടങ്ങിയവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്. യോഗത്തില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രൊമോട്ടര്‍മാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ആദ്യ ബജറ്റ് ആണ് വെള്ളമുണ്ടയില്‍ ഇന്ന് നടന്നത്