സുല്‍ത്താന്‍ ബത്തേരി ടൗണിലെയും ഗ്രാമപ്രദേശങ്ങളിലെയും തെരുവുവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം സിറ്റി മുസ്ലിം ലീഗ് കമ്മറ്റി റാന്തല്‍ വിളക്കുമായ് പ്രതിഷേധം സംഘടിപ്പിച്ചു. തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ കടകമ്പോളങ്ങള്‍ അടച്ചുകഴിഞ്ഞാല്‍ ടൗണ്‍ ഇരുട്ടിലാണ്.ടൗണിലും പരിസരങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ പലതും കണ്ണടച്ചിട്ട് നാളുകളേറെയായി. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി സിറ്റിമുസ്ലിംലീഗ് റാന്തല്‍ കത്തിച്ചുള്ള സമരവുമായി രംഗത്തെത്തിയത്.
സുല്‍ത്താന്‍ ബത്തേരി ടൗണും പരിസരവും ഗ്രാമങ്ങളുമാണ് തെരുവുവിളക്കുകള്‍ കത്താതത്തിനാല്‍ മാസങ്ങളായി ഇരുട്ടിലായിരിക്കുന്നത്. ടൗണിലും പരിസരങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളില്‍ പലതും കണ്ണടച്ചിട്ടും നാളുകളേറെയായി. കൂടാതെ എല്‍ഇഡി ലൈറ്റുകളില്‍ കത്തുന്നത് വിരലിലെണ്ണാവുന്ന മാത്രമാണ്. ഇതുകാരണം സന്ധ്യമയങ്ങിയാല്‍ ടൗണ്‍ ഇരുട്ടിലാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി സിറ്റിമുസ്ലിംലീഗ് റാന്തല്‍ കത്തിച്ചുള്ള സമരവുമായി രംഗത്തെത്തിയത്. ഇതിന്റെഭാഗമായി കഴിഞ്ഞരാത്രിയില്‍ റാന്തല്‍കത്തിച്ച് പ്രകടനം നടത്തി. തുടര്‍ന്ന് ഗാന്ധിജംഗ്ഷനില്‍ നടന്ന പ്രതിഷേധ പരിപാടി മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ഷബീര്‍ അ്ഹമ്മദ് ഉല്‍ഘാടനം ചെയ്തു. സി കെ ആരിഫ്, കണ്ണിയന്‍ അഹമ്മദ്കുട്ടി, വി ഉമ്മര്‍ഹാജി, കെ പി അഷ്‌കര്‍, ഷൗക്കത്ത് കള്ളിക്കൂടന്‍, സി കെ മുസ്തഫ, നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.