ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് ജില്ലാതല പരിശീലനം തുടങ്ങി.തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനാവിശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും പുതിയ നയരൂപീകരണത്തിനുമാണ്‌സെന്‍സസിന്റെ ഡാറ്റ ഉപയോഗിക്കുന്നത്.കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സ് ഹോട്ടലില്‍ ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഷീന അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതി വിവര കണക്ക് ജോയിന്റ് ഡയക്ടര്‍ റോയി തോമസ് മുഖ്യാതിഥിയായിരുന്നു. വിവിധ വകുപ്പുദ്യോഗസ്ഥര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു.