വില്ലനായി ഫഹദ്; ഏറ്റുമുട്ടാന്‍ ശിവകാര്‍ത്തികേയന്‍; നായികയായി നയന്‍സും; പൊളിച്ചടുക്കി വേലൈക്കാരന്‍ ടീസര്‍

0

തമിഴില്‍ ആദ്യമായി ചുവടുവെയ്ക്കുന്ന മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന്റെ ചിത്രം വേലൈക്കാരന്‍ ടീസര്‍ പുറത്ത്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് വില്ലന്റെ വേഷത്തിലാണ് എത്തുന്നത്. നയന്‍താരയാണ് നായിക.തനിഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശിവകാര്‍ത്തികേയന്റെ തന്നെ റെമോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം 24എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സ്നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. രാംജിയാണ് ക്യാമറ.

Leave A Reply

Your email address will not be published.

error: Content is protected !!