ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള മറുപടിയാകും തിരെഞ്ഞെടുപ്പ് :ജനതാദള്‍ എസ്

0

ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത, സമ്പദ് വ്യവസ്ഥയുടെ കെട്ടുറപ്പ്, മതനിരപേക്ഷത തുടങ്ങിയവയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ കെട്ടിപ്പൊക്കിയ സങ്കല്‍പങ്ങളുടെ അടിക്കല്ലുകള്‍ പോലും തകര്‍ത്ത ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ വിധിയെഴുത്താകും ഈ ലോക്സഭ തിരെഞ്ഞെടുപ്പെന്ന് ജനതാദള്‍ എസ് വയനാട് ജില്ലാ കമ്മിറ്റി. മാനന്തവാടിയില്‍ ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അസീസ് അധ്യക്ഷനായിരുന്നു. ഈ തിരെഞ്ഞെടുപ്പ് ജനങ്ങള്‍ സുവര്‍ണ്ണ അവസരമായി ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ സഖ്യം അധികാരത്തില്‍ വരാനുള്ള അനുകൂല സാഹചര്യവും ഉണ്ടാകുമെന്നും കേരളത്തില്‍ ഇടതുമുന്നേറ്റം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!