കെ സുരേന്ദ്രന്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; യു.ഡി.എഫ് നേതാക്കള്‍

0

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആയതോടെ വിഭാഗീയത സൃഷ്ടിക്കാനും വര്‍ഗീയത പരത്താനും ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍.  ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിനുമൊപ്പം തിരഞ്ഞെടുപ്പില്‍ വയനാടിന്റെ വികസനം കൂടിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ മോദിയുടെ നാവാണെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു.

രാഹുല്‍ ഗാന്ധി ഇത്തവണ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അത്തരത്തിലുള്ള പ്രചരണം ആണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്നിട്ടുള്ളത് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ , ഡി.സി,സി പ്രസിഡണ്ട് എന്‍.ഡി അപ്പച്ചന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി. ആര്‍ എസ് പി ജില്ലാ പ്രസിഡണ്ട് പ്രവീണ്‍ തങ്കപ്പന്‍, ഹാരിസ്‌കണ്ടിയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!