മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശ്രീ കണ്ഠ ഗൗഡര്‍ സ്‌റ്റേഡിയത്തെ കുറിച്ച് യുഡിഎഫ് നടത്തുന്ന അപവാദ പ്രചരണം തിരിച്ചറിയണമെന്ന് ഭരണസമിതി

0

മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശ്രീ കണ്ഠ ഗൗഡര്‍ സ്‌റ്റേഡിയത്തെ കുറിച്ച് യുഡിഎഫ് നടത്തുന്ന അപവാദ പ്രചരണം തിരിച്ചറിയണമെന്ന് ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.. 2000 മുതല്‍ 2005 കാലഘട്ടത്തിലെ യുഡിഎഫ് ഭരണ സമിതി ആദ്യയോഗ തീരുമാനമെടുത്ത് സ്‌റ്റേഡിയം ഭൂമി സംബന്ധിച്ച് വിജിലന്‍സ് അന്വോഷണം നടത്തുകയും സ്‌റ്റേഡിയത്തിന് 6.50’എക്കര്‍ ഭൂമി നിലവിലുണ്ടെന്നും കൈയ്യേറ്റം നടന്നിട്ടില്ലായെന്നും അതുകൊണ്ട പ്രസ്തുത അന്യോഷണം അവസാനിപ്പിക്കുകയാണെന്നും ഉത്തരവായിട്ടുള്ളതാണ് അപ്പോള്‍ റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉന്നയിക്കുകയോ പുനരന്വേഷണം ആവശ്യപ്പെടുകയോ ചെയ്യാത്ത യുഡിഎഫ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത് പഞ്ചായത്തിന്റെ വികസന പ്രവൃത്തികളില്‍ നിന്ന് ജനശ്രദ്ധ തെറ്റിക്കാന്‍ ആണ്. സ്‌റ്റേഡിയത്തിന്റെ ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലനും സ്‌റ്റേഡിയം സംരക്ഷണത്തിന് ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്നും.ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തിന് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!