അണ്‍ലോക് നാലാംഘട്ടം ഇളവുകള്‍ തിങ്കളാഴ്ച മുതല്‍

0

ഹോട്ടലുകളുടേയും റസ്‌റ്റോറന്റു കളുടേയും പ്രവര്‍ത്തനസമയം രാത്രി 10 വരെയാക്കണമെന്ന് നിര്‍ദ്ദേശം. അന്തിമ തീരുമാനം അടുത്തയാഴ്ച്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍.100 പേര്‍ പങ്കെടുക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മത അക്കാദമി പരിപാടികള്‍ക്ക് 23 മുതല്‍ അനുമതിയാകും.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് നാലാംഘട്ട ത്തിന്റെ ഭാഗമായി ഇളവുകള്‍ 21 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരും. സാങ്കേതിക പരിശീലന കേന്ദ്രങ്ങളും ഓപ്പണ്‍ എയര്‍ തിയേറ്ററുകളും തുറക്കാം. കേന്ദ്രത്തിന് ഇളവുകള്‍ ഇവിടെയും നടപ്പിലാക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സംശയം നിവാരണത്തിന് എത്താമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായിട്ടില്ല. കേരളത്തില്‍ ഇത് തല്‍ക്കാലം നടപ്പിലാക്കില്ല.അടുത്തയാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!