മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ ചലച്ചിത്രം പൊന്നിയിന്‍ സെല്‍വന്‍- 1 വെറും മൂന്ന് ദിവസം കൊണ്ട് നേടിയത് 230 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിനകത്ത് മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 100 കോടി പിന്നിട്ടു. 4.13 മില്യണ്‍ ഡോളര്‍ കളക്ഷനാണ് യുഎസ് ബോക്‌സ് ഓഫിസില്‍ പൊന്നിയിന്‍ സെല്‍വന്‍ വാരിക്കൂട്ടിയത്. ഇത് ഒരു തമിഴ് സിനിമയ്ക്ക് യുഎസ് ബോക്‌സ് ഓഫിസില്‍ ലഭിക്കുന്ന എക്കാലത്തേയും മികച്ച ഓപ്പണിംഗാണ്. (ponniyin selvan box office collection more than 230 crore within just 3 days)
29 മില്യണ്‍ ഡോളറുമായി ഈ വാരാന്ത്യത്തില്‍ ലോകമെമ്പാടും ഏറ്റവുമധികം കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രവുമാകുകയാണ് പൊന്നിയിന്‍ സെല്‍വന്‍. മികച്ച പ്രേക്ഷക പ്രതികരണവുമാണ് പൊന്നിയിന്‍ സെല്‍വന് ലഭിച്ചുവരുന്നത്.
അഞ്ഞൂറ് കോടി മുതല്‍ മുടക്കില്‍ എത്തുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്,തൃഷ തുടങ്ങിയ വലിയ താരനിരയാണുള്ളത്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ജയറാം, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.