പ്രകടന പത്രികയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തു

0

എന്‍ ഡി എ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥി പ്രകടനപത്രികയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തു. സിറോ മലബാര്‍ സഭ മാനന്തവാടി രൂപതാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നല്‍കിയാണ് പത്രിക പ്രകാശിപ്പിച്ചത്. ബിജെപിജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ജനറല്‍ സെക്രട്ടറി വിജയന്‍ കൂവണ, രൂപതാ പി ആര്‍ ഒ ടീം അംഗം ഫാ.നോബിള്‍ പാറയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!