വരള്‍ച്ചാ മേഖല വനം മന്ത്രി സന്ദര്‍ശിച്ചു

0

പുല്‍പ്പള്ളി , മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ചമൂലം കൃഷി നശിച്ച പ്രദേശങ്ങളില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രനും മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളുവിന്റേയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കുന്നത്തുകവല, ഇല്ലിച്ചുവട്, ചണ്ണോത്തു കൊല്ലി,പുല്‍പ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളാണ് സന്ദര്‍ശിച്ചത്. വിഷയം മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജലസേചന മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്ന് ജലലഭ്യത ഉറപ്പ് വരുത്തുന്നതിനായി ജനങ്ങളുടെ സഹകരണത്തോടെ പദ്ധതികള്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

വരള്‍ച്ചയില്‍ കര്‍ഷകരുടെ കുരുമുളക്, കാപ്പി, കമുക് ഉള്‍പ്പെടെയുള്ള കൃഷികള്‍ വ്യാപകമായി കരിഞ്ഞുണങ്ങിയിട്ടുണ്ടെന്നും വരള്‍ച്ചമൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വരള്‍ച്ചാ മേഖല സന്ദര്‍ശിക്കും. രൂക്ഷമായ വരള്‍ച്ചയില്‍ മേഖലയിലെ കാര്‍ഷിക വിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. കെ.സി. റോസക്കുട്ടി, കെ.ജെ. ദേവസ്യ, എന്‍.സി.പി. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍, വി.വി. ബേബി, സി.എം. ശിവരാമന്‍, എം.എസ്. സുരേഷ് ബാബു, റെജി ഓലിക്കരോട്ട്, ജോബി കരോട്ടുകുന്നേല്‍, സി.പി. വിന്‍സന്റ്, പി.എ. മുഹമ്മദ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!