പട്ടിണികിടന്ന് മൃഗങ്ങള്‍ ചത്ത സംഭവം ഫാമില്‍ പരിശോധന നടത്തി

0

വെള്ളമുണ്ടയില്‍ സ്വകാര്യവ്യക്തിയുടെ ഫാമില്‍ മിണ്ടാപ്രാണികളോട് ക്രൂരതയെന്ന വയനാട് വിഷന്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഫാമില്‍ പരിശോധന നടത്തി. കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസിലും മൃഗസംരക്ഷണ വകുപ്പിലും പരാതി നല്‍കി. വെള്ളമുണ്ട മംഗലശ്ശേരി മലയോട് ചേര്‍ന്ന് വല കോട്ടില്‍ കോളനിക്ക് സമീപം കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ സ്വകാര്യവ്യക്തിയുടെ ഫാമില്‍ മിണ്ടാപ്രാണികളെ പട്ടിണിക്കിടുന്ന വാര്‍ത്ത വയനാട് വിഷനാണ് പുറംലോകത്ത് എത്തിച്ചത്. 20തോളം മൃഗങ്ങള്‍ ആഹാരവും ശുദ്ധജലവും ലഭിക്കാതെ ചത്തു വീണ വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!