വൈക്കോല്‍ കത്തിച്ചു; പരാതിയുമായി കര്‍ഷകന്‍

0

വയലോരത്ത് കൂട്ടിയിട്ട വൈക്കോല്‍ കത്തിച്ചു, പരാതിയുമായി കര്‍ഷകന്‍. ബത്തേരി പൂളവയല്‍ ചെമ്പകപ്പാളി ഓലപ്പുരയ്ക്കല്‍ ചാക്കോച്ചനാണ് പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. കുപ്പാടി പൂളവയല്‍ പാടശേഖരത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വയലോരത്ത് കൂട്ടിയിട്ടിരുന്ന വൈക്കോല്‍കൂനയാണ് കത്തിയമര്‍ന്നത്. ഇതിനുപിന്നില്‍ തൊഴിലിനുവന്നവരാണന്നാണ് കര്‍ഷകന്‍ ആരോപിക്കുന്നത്.

കൊയ്തിട്ട നെല്ല് ഒക്കലിടുന്നതിന്നായി വന്നവര്‍ കൂടുതല്‍ കൂലി ചോദിച്ച് വീട്ടില്‍ വന്ന ഭീഷണിപെടുത്തിയതായും ചാക്കോച്ചന്‍ പറഞ്ഞു. സംഭവത്തിനുപിന്നില്‍ ഇവരാകാമെന്ന സംശയമാണ് കര്‍ഷകരന്‍ ഉന്നയിക്കുന്നത്. ഇതുസംബന്ധിച്ച് ബത്തേരി പൊലിസില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. വന്‍തുക ചെലവഴിച്ച് ഇറക്കിയ നെല്‍കൃഷി ഇത്തവണത്തെ കാലാവസ്ഥ വ്യതിയാനംകാരണം വന്‍നഷ്ടമാണ് വരുത്തിവെച്ചത്.

ഇതില്‍ അല്‍പ്പമെങ്കിലും മുടക്ക് മുതല്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷിരുന്ന വൈക്കോല്‍ നശിച്ചതോടെ വന്‍പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകന്‍. ഏകദേശം ഇരുപതിനായിരം രൂപയുടെ വൈക്കോലാണ് കത്തിനശിച്ചത്. ഇതില്‍ ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് കര്‍ഷകന്റെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!