സിഒഎ സംസ്ഥാന കണ്‍വെന്‍ഷന്‍ ലോഗോ പ്രകാശനം ചെയ്തു.
കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്റെ ലോഗോ പ്രകാശനം അരണാട്ടുകര തൃശൂര്‍ കേരളവിഷന്‍ ഓഫീസില്‍ നടന്നു.തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ് ലോഗോ പ്രകാശനം നിര്‍വഹിച്ചു.കേരളാ വിഷന്‍ ചെയര്‍മാനും സംഘാടക സമിതി ചെയര്‍മാനുമായ കെ.ഗോവിന്ദന്‍ അധ്യക്ഷനായിരുന്നു.ആധുനിക കുത്തക ഭീമന്മാരെ അതിജീവിച്ചാണ് അഭിമാനകരമായ നേട്ടം കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ കൈവരിച്ചതെന്നും ഇനിയും പോരാട്ടം തുടരുമെന്നും മുഖ്യപ്രഭാഷണം നടത്തിയ സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന്‍ പറഞ്ഞു.കേരളാവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.പി.സുരേഷ്‌കുമാര്‍,സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.ബി. സുരേഷ്,സിഒഎ ജില്ലാ പ്രസിഡന്റ് ടി.ഡി.സുഭാഷ്, ജില്ലാ സെക്രട്ടറി പി.ആന്റണി, തുടങ്ങിയവര്‍ സംസാരിച്ചു.ഫെബ്രുവരി 22,23 തിയതികളില്‍ തൃശൂര്‍ റീജിയണല്‍ തിയേറ്ററിലാണ് സിഒഎ സംസ്ഥാന കണ്‍വെന്‍ഷന്‍ നടക്കുക.