പാതയോരത്ത് യാത്രക്കാര്‍ക്കും, വൈദ്യുതി ലൈനിനും ഭീഷണിയായി നില്‍ക്കുന്ന തേന്‍മാവ് മുറിച്ചുനീക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുന്നു. ഓടപ്പള്ളി കരിപ്പൂര്‍ റോഡില്‍ വള്ളുവാടിയിലാണ് അപകടഭീഷണിയുയര്‍ത്തി മരം നില്‍ക്കുന്നത്. മരം മുറിച്ചുനീക്കുന്നതിനുള്ള ചെലവ് ആര് വഹിക്കുമെന്ന തര്‍ക്കമാണ് പ്രതിസന്ധിസൃഷ്ടിക്കുന്നത്.
പാതയോരത്തുള്ള മരത്തിന്റ ഒരുവശത്തെ വേരുകള്‍ ദ്രവിച്ച് ദിനംപ്രതി ചരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് സമീപത്തെ വൈദ്യുതി ലൈനിലേക്കാണ് ചരിയുന്നത്. ശക്തമായ മഴയിലോ കാറ്റിലോ മരം ഏതുസമയവും നിലംപതിക്കാമെന്ന അവസ്ഥയിലാണുള്ളത്. മരംനിലംപൊത്തിയാല്‍ ചുരുങ്ങിയത് പത്തോളം ഇലക്ട്രിക് പോസ്റ്റകള്‍ തകരും. ഇത് ദിവസങ്ങളോളം പ്രദേശത്ത് വൈദ്യുതി തടസ്സത്തിനു കാരണമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം – വൈദ്യുതി വകുപ്പുകളെ സമീപിച്ചെങ്കിലും മുറിച്ചുനീക്കുന്ന ചെലവ് ആര് വഹിക്കുമെന്നത് സംബന്ധി്ച്ചുള്ള തര്‍ക്കമാണ് മരം മുറി നീളാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.