സൗജന്യ മുഖവൈകല്യ മുച്ചിറി നിവാരണക്യാമ്പ് നടത്തി
സമ്പൂര്‍ണ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള ജ്ഞത്തിന്റെ ഭാഗമായി സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് നടത്തി.സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പളളിയില്‍ ക്യാമ്പിന് പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ജ്യോതിര്‍ഗമയ, വയനാട് ഹാര്‍ട്ട് ബീറ്റ്‌സ് ട്രോമാ കെയര്‍
എന്നീ സംഘടനകളാണ് നേതൃത്വം നല്‍കിയത്. മംഗലാപുരം ജസ്റ്റിസ് കെ.എസ്.ഹെഗ്ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ
ആവശ്യമായിവരുന്നവര്‍ക്ക് സൗജന്യമായി മംഗലാപുരം ഹെഗ്ഡെ ഇസ്റ്റിറ്റിയൂട്ട് ഓഫ്‌മെഡിക്കല്‍ സയന്‍സില്‍ ചെയ്ത് കൊടുക്കും.
മാനന്തവാടി തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വയനാട് ഹാര്‍ട്ട് ബീറ്റ്‌സ് ട്രോമാകെയറിനുള്ള ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അഡ്വ. റഷീദ് പടയന് കൈമാറി. ഫാ. എല്‍ദൊ മനയത്ത് അധ്യക്ഷത വഹിച്ചു. ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, നഗരസഭാ കൗണ്‍സിലര്‍ സിനി മറ്റമന, പഞ്ചായത്ത് അംഗം ഉഷ വിജയന്‍, ബെസി പാറയ്ക്കല്‍, സജീര്‍ മാനന്തവാടി, ഫാ. ജോര്‍ജ് നെടുന്തള്ളി, ഷാജി മൂത്താശ്ശേരി, നിസാര്‍ ബാരിയ്ക്കല്‍, സന്തോഷ് കൃഷ്ണമൂര്‍ത്തി, കുര്യാക്കോസ് വലിയപറമ്പില്‍, റോയി പടിക്കാട്ട്, ടി.എ. മുഹസിന്‍, റെനില്‍ മറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു.