തലശ്ശേരി – മൈസൂരു റെയില്‍പാത ഹെലിബോണ്‍ സര്‍വ്വേ നാളെ തുടങ്ങും

0

തലശ്ശേരി – മൈസൂരു റെയില്‍പാതയ്ക്കുള്ള ഹെലിബോണ്‍ സര്‍വ്വേ നാളെ ആരംഭിക്കും. ജയിപ്പൂരില്‍ നിന്നുമുളള സര്‍വ്വേ സംഘം ബത്തേരിയിലെത്തി.കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ കമ്പനിയാണ് നാളെ സര്‍വ്വേ ആരംഭിക്കുന്നത്.സര്‍വേയ്ക്കുള്ള ജി പി എസ് അടയ്ക്കമുള്ള സംവിധാനങ്ങള്‍ ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചായിരിക്കും സര്‍വ്വേ. ഇതിനായി ഡെന്‍മാര്‍ക്കില്‍ നിന്നുള്ള വിദഗ്ദന്‍മാരടക്കം ബത്തേരിയിലെത്തിയിട്ടുണ്ട്.

തലശ്ശേരി – മൈസൂര് റെയില്‍പാതയുടെ ഹെലിബോണ്‍ ജോഗ്രഫിക്കല്‍ മാപ്പിങ് നാളെ മുതല്‍ ആരംഭിക്കും. . കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷനല്‍ ജ്യോഗ്രഫിക് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പാതയുടെ ഹെലിബോണ്‍ സര്‍വ്വേ നടത്തുന്നത്. ഈ സര്‍വ്വേക്കായുള്ള ഹെലികോപ്റ്ററും ജീവനക്കാരും ഇന്ന് മൂന്ന് മണിയോടെ ബത്തേരി സെന്റ്മേരീസ് കോളേജിന് ഗ്രൗണ്ടിനു സമീപമുള്ള ഹെലിപ്പാടില്‍ എത്തി.

സര്‍വേയ്ക്കുള്ള ജി പി എസ് അടയ്ക്കമുള്ള സംവിധാനങ്ങള്‍ ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചായിരിക്കും സര്‍വ്വേ. ഇതിനായി ഡെന്‍മാര്‍ക്കില്‍ നിന്നുള്ള വിദഗ്ദന്‍മാരടക്കം ബത്തേരിയിലെത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ പത്ത് ദിവസത്തിനുളളില്‍ സര്‍വേ പൂര്‍ത്തിയാകും. സര്‍വ്വേ അധികൃതരുടെ നിര്‍്ദ്ദേശം പ്രകാരം ഒരാഴ്ച മുമ്പേ ഹെലിപ്പട് വേലികെട്ടി സംരക്ഷിച്ചുവരുകയാണ്. ഇവിടെ സുരക്ഷാജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!