എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.

0

അമ്പലവയല്‍ മഞ്ഞപ്പാറയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി.നെല്ലാറച്ചാല്‍ സ്വദേശികളായ അബ്ദുള്‍ ജലീല്‍(35),അബ്ദുള്‍ അസീസ്(25) എന്നിവരാണ് 1.73 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും അമ്പലവയല്‍ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.ജലീലും അസീസും സഞ്ചരിച്ചിരുന്ന കെഎല്‍ 12-8333 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്.സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ്.ജി,അജല്‍.കെ,സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ്,ജയന്‍ ജോളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!