തൊണ്ടര്‍നാട് ബീവറേജിലെ മദ്യ മോഷണം

0

 

ജനുവരി 8-ാം തീയതിയാണ് തൊണ്ടര്‍നാട് ബീവറേജില്‍ മോഷണം നടന്നതായി അറിയുന്നത്. ബീവറേജ് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ 22,000 രൂപയും 92000 രൂപയുടെ 80 കുപ്പി വിദേശമദ്യവും നഷ്ടപ്പെട്ടതായി കണക്കാക്കി പോലീസില്‍ പരാതി നല്‍കി.പിന്നീട് പോലീസ് സിസിടിവിയും മറ്റും പരിശോധിച്ചു നടത്തിയ വിശദമായ അന്വേഷണത്തില്‍ ഈ കണക്കുകളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് മനസ്സിലായിരുന്നു.
പിന്നീട് പ്രതികളെ പിടികൂടി തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് 80 കുപ്പി മദ്യം നാല് കുപ്പിയായി മാറിയത്.മോഷണം നടന്ന പരിസരങ്ങളലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും ഇവരുടെ കൈവശം മദ്യം ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് ബീവറേജിലെ ജീവനക്കാരിലേക്ക് സംശയമുന ഉയര്‍ന്നത് ബീവറേജിലെ അന്വേഷണ വിഭാഗം വീണ്ടും അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന്റെ കണ്ടെത്തല്‍ ശരിയാണെന്ന് ബോധ്യപ്പെട്ടത്.ഇതോടെയാണ് ഷോപ്പ് ഇന്‍ ചാര്‍ജ് ഹരീഷ് കുമാര്‍ എംപി , കല്‍പറ്റ ഓഡിറ്റ് മാനേജര്‍ ബിജു കെ റ്റി , എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!