ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം

വിവിധ മേഖലകളിലെ അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന്  അപേക്ഷ ക്ഷണിച്ചു.  ധീരത, സാമൂഹികസേവനം, പരിസ്ഥിതി, കായികം, കലയും സംസ്‌കാരവും, ശാസ്ത്ര സാങ്കേതികം തുടങ്ങിയ ആറ് വിഭാഗത്തില്‍ നിന്നാണ്  അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലൈ ഒന്നിനകം ജില്ലാ കളക്ടറുടെ ഓഫീസില്‍ നല്‍കണം. കൂടുതല്‍  വിവരങ്ങള്‍ https://awards.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 202251

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥിക്ക് നീറ്റ് /ജെഇഇ എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.  നീറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 70 ശതമാനം മാര്‍ക്ക് ഉണ്ടാവണം. പരിശീലനത്തിന് താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ലിംഗം, പരിശീലന സ്ഥലത്ത് താമസിച്ച്  പങ്കെടുക്കാന്‍  വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയ രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്  സഹിതം ജൂണ്‍ 15 ന്  വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസില്‍ അപേക്ഷ നല്‍കണം. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ താമസിക്കുന്നവര്‍ അതത് ഓഫീസുകളിലും  അപേക്ഷ നല്‍കണം. ഫോണ്‍ :04936202232

അധ്യാപക നിയമനം

തോല്‍പ്പെട്ടി ഗവ ഹൈസ്‌കൂളില്‍  എച്ച്.എസ്.ടി. സോഷല്‍ സയന്‍സ്, എച്ച്.എസ്.ടി കണക്ക്്, യു.പി.എസ്.ടി  തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ  അസലുമായി ജൂണ്‍ ഒന്‍പതിന്  ഉച്ചയ്ക്ക് 12 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ – 9387373383, 9946598351.

അധ്യാപക നിയമനം

കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം എച്ച്എസ്എസ്ടി കമ്പ്യൂട്ടര്‍ സയന്‍സ് ജൂനിയര്‍ തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ  അസലുമായി ജൂണ്‍ 10 രാവിലെ ഒന്‍പതിന്  സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.

പ്രവേശനം ആരംഭിച്ചു

മീനങ്ങാടി ഗവ കൊമേഴ്ഷല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 30 നകം www.polyadmission.org/gci മുഖേന അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ ലഭിക്കും. ഫോണ്‍- 8547020190, 9745387360

അധ്യാപക നിയമനം

പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ്, യുപി ഫുള്‍ ടൈം ഹിന്ദി ലാംഗ്വേജ് ജൂനിയര്‍ അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ ഒന്‍പതിന് രാവിലെ 10. 30 മുതല്‍ സ്‌കൂളില്‍ നടക്കുന്ന  അഭിമുഖത്തില്‍ പങ്കെടുക്കണം.

തയ്യല്‍ അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ തയ്യല്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 440/2023) തസ്തികയിലേക്ക് ജൂണ്‍ 11, 12 തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുന്നു.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ ടി വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം (ബയോഡാറ്റ), യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍ എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. അതത് സമയത്ത് ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം ലഭിക്കില്ല.

വയോ സെല്‍ഫി മത്സരം

സാമൂഹിക നീതി വകുപ്പ് പൊതുജനങ്ങള്‍ക്കായി വയോ സെല്‍ഫി മത്സരം നടത്തുന്നു.  മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള അതിക്രമ ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും (അപ്പൂപ്പന്‍/അമ്മുമ്മ) നില്‍ക്കുന്ന സെല്‍ഫി ഫോട്ടോയാണ് തയ്യാറാക്കേണ്ടത്. വിജയികള്‍ക്ക്  ജൂണ്‍ 17 ന് നടക്കുന്ന  ജില്ലാതല പരിപാടിയില്‍ സമ്മാനം നല്‍കും. താത്പര്യമുള്ളവര്‍ ജൂണ്‍ 10  വൈകിട്ട്  അഞ്ചിനകം [email protected] ല്‍ സെല്‍ഫി ഫോട്ടോ, പേര്, വിലാസം, ഫോണ്‍ നമ്പര്‍  സഹിതം നല്‍കണം. ഫോണ്‍- 04936205307

നിയമനം

മേപ്പാടി ഗവ പോളിടെക്‌നിക്ക് കോളെജില്‍  കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് ട്രേഡില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ടെക്‌നീഷന്‍ തസ്തികകളില്‍  നിയമനം നടത്തുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും ട്രേഡ് ടെക്‌നീഷന്‍ തസ്തികയിലേക്ക് ഐടിഐ / വിഎച്ച്എസ്ഇ/ ടിഎച്ച്എസ്എല്‍എല്‍സിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 10 ന് രാവിലെ 10.30 ന് കോളജില്‍ നടക്കുന്ന മത്സരപരീക്ഷയിലും  കൂടിക്കാഴ്ചക്കും പങ്കെടുക്കണം. ഫോണ്‍ -04936282095, 9400006454.

Leave A Reply

Your email address will not be published.

error: Content is protected !!