കുടുംബ ബഡ്ജറ്റ് താളംതെറ്റിച്ച് തക്കാളിവില സെഞ്ചറിയിലേക്ക് കുതിക്കുന്നു. ഒരു മാസം മുമ്പ് 20 രൂപയുണ്ടായിരുന്ന തക്കാളിക്കാണ് ഇന്ന് വില 96 എത്തിനില്‍ക്കന്നത്. ഇതിനുപുറമെ പയര്‍, ക്യാരറ്റ്, വെണ്ട്, മുരങ്ങ തുടങ്ങിയ പച്ചക്കറികള്‍ക്കും വില കുതിക്കുകയാണ്. സാധനങ്ങളുടെ ലഭ്യതകുറവാണ് വില ഉയരാന്‍ കാരണമെന്നാണ് ക്ച്ചവടക്കാര്‍ പറയുന്നത്.രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പച്ചക്കറി കൃഷി വ്യാപകമായി നശിച്ചതും വിലവര്‍ധിക്കാന്‍ കാരണാമായിട്ടുണ്ട്.
ഒരുമാസം മുമ്പ് 20 രൂപയുണ്ടായിരുന്ന തക്കാളിക്കാണ് ഇന്ന് വില കുതി്ച്ചുയര്‍ന്ന് നൂറിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. മാര്‍ക്കറ്റുകളില്‍ തക്കാളിയുടെ വില കിലോയ്ക്ക് 96ലെത്തിക്കഴിഞ്ഞു. ഇത് വരും ദിവസത്തോടെ സെ്ഞ്ച്വറിയിലെത്തുമെന്നാണ് വിലയിരുത്തല്‍. ഇതിനുപുറമെ പയര്‍, ക്യാരറ്റ്, വെണ്ട, വഴുതന്, ബീറ്റ് റൂട്ട്, മുരിങ്ങക്കായ എന്നിവയ്ക്കും വില കുതിച്ചുയരുകയാണ്. പയറിന് ഒരുമാസം മുമ്പ് 40 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് എണ്‍പതിലേക്ക് എത്തി. 60 രൂപയില്‍ നിന്നും 80 രൂപയിലേക്ക് ക്യാരറ്റിന്റെ വിലയും, 40പതില്‍ നിന്നും 80ലേക്ക് വെണ്ടയുടെയും വിലയും, 30 രൂപയില്‍ നിന്നും 60 രൂപയിലേക്ക് വഴുതന വിലയും, മുരിങ്ങ 60 രൂപയില്‍ നിന്നും 200 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. നിലവില്‍ ഈ പച്ചക്കറി സാധനങ്ങളുടെ ലഭ്യതകുറവാണ് വിലഉയരാന്‍ കാരണമെന്നാണ് പറയുന്നത്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പച്ചക്കറി കൃഷി വ്യാപകമായി നശിച്ചതും വിലവര്‍ധിക്കാന്‍ കാരണാമായിട്ടുണ്ട്. കര്‍ണാടകയിലെ മൈസൂരുവിനെയാണ് പ്ച്ചക്കറിക്കായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളടക്കം ആശ്രയിക്കുന്നത്. വരും ദിവസങ്ങളിലും വില വര്‍ധനവ് തുടരുമെന്നാണ് ലഭി്ക്കുന്ന വിവരം.