എംഡിഎംഎയുമായി യുവാവ് പിടിയില്‍

0

 

കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് എംഡിഎംഎ യുമായി യുവാവ് പിടിയില്‍.കോഴിക്കോട്,നരിപ്പറ്റ,പനയുള്ളതില്‍ വീട്ടില്‍ പി.മുഹമ്മദി(25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ട് മുത്തങ്ങ തകരപ്പാടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ വലയിലായത്.യുവാവിന്റെപാന്റിന്റെ പോക്കറ്റില്‍ നിന്ന് 0.99 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.സബ് ഇന്‍സ്പെക്ടര്‍ പി.പി വിജയന്‍ സീനിയര്‍ സിപിഒ പി.എച്ച് മുസ്തഫ, സിപിഒ ഡോണിത്ത് സജി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവര്‍.

Leave A Reply

Your email address will not be published.

error: Content is protected !!