ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

പെന്‍ഷന് മസ്റ്ററിങ് പൂര്‍ത്തിയാക്കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി, കുടുംബ,സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. 2024 ഡിസംബര്‍ 31 വരെ ക്ഷേനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ശാരീരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കിടപ്പുരോഗികള്‍, പ്രായമായവര്‍ എന്നിവരുടെ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിച്ചാല്‍ ജീവനക്കാര്‍ വീടുകളിലെത്തി മസ്റ്ററിങ് പൂര്‍ത്തീകരിക്കും. ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, കിടപ്പുരോഗികള്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെട്ടവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. നിശ്ചിത സമയ പരിധിക്കകം മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഫോണ്‍- 0495 2384355.

റീല്‍സ് മത്സരം

മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള അതിക്രമ ബോധവത്കരണത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് പൊതു ജനങ്ങള്‍ക്കായി റീല്‍സ് മത്സരം നടത്തുന്നു. തലമുറകള്‍ തമ്മിലുള്ള ആശയവിനിമയ സാധ്യതകള്‍ വര്‍ധിപ്പിക്കുക, മുതിര്‍ന്നവരുടെ പ്രതിസന്ധികളും പ്രയാസങ്ങളും തിരിച്ചറിയുക, അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞു ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുക, വയോജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്ന 60 സെക്കെന്റ് ദൈര്‍ഘ്യമുള്ള എംപി ഫോര്‍ വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും (അപ്പൂപ്പന്‍/അമ്മുമ്മ) ഉള്‍പ്പെടുന്ന മലയാളം റീല്‍സ് വീഡിയോകളാണ് തയ്യാറാക്കേണ്ടത്. വിജയികളെ പ്രഖ്യാപിക്കുന്നത് വരെ വീഡിയോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിക്കരുത്. വിജയികള്‍ക്ക് ജൂണ്‍ 17 ന് നടക്കുന്ന ജില്ലാ തല പരിപാടിയില്‍ സമ്മാനം നല്‍കും. താത്പര്യമുള്ളവര്‍ ജൂണ്‍ 10 വൈകിട്ട് അഞ്ചിനകം [email protected] ല്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നല്‍കണം. ഫോണ്‍:04936-205307

ഗതാഗത നിയന്ത്രണം

നെന്മേനി ഗ്രാമപഞ്ചായത്തിലെ തെക്കന്‍ക്കൊല്ലി വെള്ളച്ചാട്ടം കള്‍വെര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ജൂണ്‍ ഒന്‍പത് മുതല്‍ നിര്‍മ്മാണം കഴിയുന്നത് വരെ റോഡ് പൂര്‍ണ്ണമായും അടച്ചിടുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

തിരുനെല്ലി ഗ്രാമപഞ്ചത്തിലെ എവറസ്റ്റ് സൂപ്പര്‍മാര്‍ക്കറ്റ്, ഗോള്‍ഡന്‍ ഹാര്‍ഡ്വെയര്‍ സ്ഥാപനങ്ങളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 20000 രൂപ പിഴ ഈടാക്കി.

പ്രവേശനം ആരംഭിച്ചു

കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി ബയോകെമിസ്ട്രി ആന്‍ഡ് മോളിക്കുലര്‍ ബയോളജി, എം.എസ്.സി ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡയറി ഇന്‍ഡസ്ട്രി, എം.എസ്.സി അനിമല്‍ സയന്‍സസ്, എം.എസ്.സി അനിമല്‍ ബയോടെക്‌നോളജി, എം.എസ്.സി അപ്ലൈഡ് ടോക്‌സിക്കോളജി, എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, പിജി ഡിപ്ലോമ ക്ലൈമറ്റ് സര്‍വീസസ് ഇന്‍ അനിമല്‍ അഗ്രിക്കള്‍ച്ചര്‍ / ക്ലൈമറ്റ് സര്‍വീസസ് / വെറ്റിനറി കാര്‍ഡിയോളജി / വെറ്റിനറി അനസ്‌തേഷിയോളജി, ബിഎസ്.സി ഹോണ്‍സ് പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ് /ലബോറട്ടറി ടെക്നിക്സ് /ഫീഡ് ടെക്‌നോളജി കോഴ്സുകളിലേക്കാണ് പ്രവേശനം്. കൂടുതല്‍ വിവരങ്ങള്‍
www.kvasu.ac.in ല്‍ ലഭിക്കും. ഫോണ്‍- 04936 209272, 04936 209269, 9562367900, 8547053709.

അധ്യാപക നിയമനം

കൈതക്കല്‍ ഗവ എല്‍ പി സ്‌കൂളില്‍ എല്‍പിഎസ്ടി പ്രധാനധ്യാപികയെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ ഒന്‍പതിന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍-

ബോധവത്കരണ ക്ലാസും ഫ്ളാഷ് മോബും സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബോധവത്കരണ ക്ലാസും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഷീബ ജോസഫ് ഉദ്ഘടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ അര്‍ജുന്‍ പി ജോര്‍ജ് സംസാരിച്ചു, വനവല്‍ത്കരണത്തിന്റെ ഭാഗമായി കോളെജ് ക്യാമ്പസില്‍ വൃക്ഷ തൈകള്‍ നട്ടു.

അധ്യാപക നിയമനം

പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി കണക്ക്, ഹിന്ദി വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 11 ന് രാവിലെ 10.30ന് സ്‌കൂളില്‍ എത്തണം.

താലൂക്ക് വികസന സമിതി

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 13 ന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പുനര്‍ലേലം

കല്‍പ്പറ്റ ഗവ ഐ.ടി.ഐ ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായുളള 264.05 ക്യുബിക് മീറ്റര്‍ മണ്ണ് ഏറ്റെടുക്കാന്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ 12 ന് രാവിലെ 11 ന് ഐ ടി ഐ പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 205519.

Leave A Reply

Your email address will not be published.

error: Content is protected !!