തൊഴിലുറപ്പ് പദ്ധതി: ജില്ലയിൽ തിരുനെല്ലിയും മാനന്തവാടിയും ഒന്നാമത്

0

 

2024 -25 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ തിരുനെല്ലിയും ബ്ലോക്ക് പഞ്ചായത്തുകളിൽ മാനന്തവാടിയും ഒന്നാമത്. പദ്ധതിയുടെ വിവിധ ഘടകങ്ങളിലെ പുരോഗതി പരിഗണിച്ചാണ് അവാർഡ് നൽകിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ പനമരം രണ്ടാമതെത്തി. ഗ്രാമപഞ്ചായത്ത് തലത്തിൽ പൂതാടി, മീനങ്ങാടി, എടവക, പുൽപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളും കരസ്ഥമാക്കി. മികച്ച പ്രവർത്തനം കണക്കിലെടുത്ത് പൊഴുതന ഗ്രാമപഞ്ചായത്തിലെ മറ്റു മേഖലകൾ പ്രത്യേക പുരസ്കാരത്തിനും അർഹരായി.

ഗ്രാമപഞ്ചായത്തുകൾ കഴിഞ്ഞ വർഷത്തെ പ്രവർത്തനം വിലയിരുത്തുകയും ഈ വർഷത്തെ പ്രവർത്തനത്തിനുള്ള ആസൂത്രണ രേഖ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ഗ്രാമപഞ്ചായത്തിൽ നിന്നും 100 ദിനം പൂർത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ പൗരനെ ചടങ്ങിൽ ആദരിച്ചു. മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ ജീവനക്കാർക്ക് കലക്ടറുടെ പ്രശംസ പത്രം ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, എഡിഎം കെ ദേവകി, തൊഴിലുറപ്പ് പദ്ധതി ജോയിൻറ് പ്രോഗ്രാം കോഡിനേറ്റർ പി സി മജീദ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ കെ കെ വിമൽരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ജസ്റ്റിൻ ബേബി, സി അസൈനാർ, ചന്ദ്രിക കൃഷ്ണൻ, പനമരം ബ്ലോക്ക് വൈസ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ കാട്ടി എന്നിവർ പങ്കെടുത്തു.

ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന പനമരം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ ഷീബയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പരിപാടിയിൽ ഉപഹാരം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!