മുസ്ലീം ലീഗിനെ തകര്‍ക്കാന്‍ രഹസ്യ നീക്കങ്ങള്‍ നടക്കുന്നു: പി.കെ ബഷീര്‍

0

മുസ്ലീം ലീഗിനെ തകര്‍ക്കാന്‍ എല്ലാ മേഖലയില്‍ നിന്നും രഹസ്യ നീക്കങ്ങള്‍ നടക്കുന്നതായി എം.എല്‍.എയും, ചന്ദ്രിക ഗവേണിംങ്ങ് ബോര്‍ഡ് അംഗവുമായ പി.കെ ബഷീര്‍. മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ നാലാം മൈലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷനായി. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി. പി.കെ അസ്മത്ത്, പടയന്‍ മുഹമ്മദ്, കടവത്ത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

അധികാരമില്ലെങ്കിലും ലീഗിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല, ലീഗിന്റെ തറക്കല്ല് സാധാരണക്കാരുടെ മനസ്സിലും, കൈകളിലുമാണെന്ന ഓര്‍മ്മ ലീഗിനെ അനാവശ്യമായി എതിര്‍ക്കുന്നവരും, തകര്‍ക്കാന്‍ ശ്രമിക്കുന്നവരും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷനായി. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി. പി.കെ അസ്മത്ത്, പടയന്‍ മുഹമ്മദ്, കടവത്ത് മുഹമ്മദ്, ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍, ഹാരിസ് കാട്ടികുളം, റമീസ് പനമരം, ശിഹാബ് മലബാര്‍, സി. കുഞ്ഞബ്ദുള്ള, പടയന്‍ അബ്ദുള്ള, കബീര്‍ മാനന്തവാടി, അസീസ് കോറോം, വെട്ടന്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!