വയനാട്ടിലെ ഏറ്റവും വലിയ പാലം വള്ളിയൂര്‍ക്കാവില്‍
വള്ളിയൂര്‍ക്കാവില്‍ നിര്‍മിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ പാലം ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഒ ആര്‍ കേളു. എടവക പഞ്ചായത്തിനെയും മാനന്തവാടി നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലത്തിന് 208 മീറ്റര്‍ നീളമാണുണ്ടാവുക.
മാനന്തവാടി നഗരസഭയെയിലെ വള്ളിയൂര്‍ക്കാവിനെയും എടവക പഞ്ചായത്തിലെ കമ്മനയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 12 സ്പാനറുകളിലായി 208 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 11 മീറ്റര്‍ വീതിയുള്ള പാലത്തിന്‍ 7.5 മീറ്റര്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാനാകും. 1.75 മീറ്റര്‍ വീതിയിലായിരിക്കും നടപ്പാത. പാലത്തിന്റെ ഇരു ഭാഗത്തുമായി 150 മീറ്റര്‍ അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നുണ്ട്. പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാ വേണ്ടതായിരുന്നു. എന്നാല്‍ മഴ തടസ്സമായി.