കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ഗപ്പി വളര്‍ത്തലുമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തും വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രവും. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുഉള്ള കൊതുക് നിയന്ത്രണത്തിന് പകരമായി ജൈവ രീതിയില്‍ ഗപ്പി മീനുകളെ വളര്‍ത്തി കൊതുക് നിവാരണത്തിന് മാതൃകയാവുകയാണ് പഞ്ചായത്തും ആരോഗ്യ സ്ഥാപനവും. കുടുംബാരോഗ്യ കേന്ദ്രത്തിലെ ആമ്പല്‍ കുളത്തില്‍ ഗപ്പി കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത പദ്ധതി ഉദ്ഘാടനം ചെയ്തു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങി കൊതുകുജന്യ രോഗങ്ങള്‍ മനുഷ്യാരോഗ്യത്തിന് ഭീഷണിയാണ്. ഇത് തരണം ചെയ്യാന്‍ ഗപ്പി മീനുകളെ ഉപയോഗിച്ച് ജൈവരീതിയില്‍ കൊതുകിനെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ജൈവവൈവിധ്യത്തെയും കുടിവെള്ളം, തനത് വിഭവങ്ങള്‍ സംരക്ഷിക്കാന്‍ ഗപ്പി വളര്‍ത്തല്‍ സഹായിക്കും. ആവശ്യക്കാര്‍ക്ക് വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും സൗജന്യമായി ഗപ്പി കുഞ്ഞുങ്ങളെ നല്‍കും.
Sign in
Sign in
Recover your password.
A password will be e-mailed to you.