സ്‌ട്രോക്ക് തടയാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

0

തലച്ചോറിലേക്കുള്ള രക്ത ധമനികള്‍ക്കുണ്ടാകുന്ന തകരാറിന്റെ ഫലമായി തലച്ചോറിന് സംഭവിക്കുന്ന പ്രവര്‍ത്തനതകരാറാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ശരീരത്തിന്റെ ഒരുവശം പെട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുവശം മരവിച്ചു പോകുക എന്നിവയാണ് പ്രധാനമായും സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍.

ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ക്ക് പക്ഷാഘാതം തടയാനാവുമെന്ന് കണ്ടെത്തലുണ്ട്. ധാരാളം പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ള നട്സ് കഴിക്കുന്നത് പക്ഷാഘാതത്തെ പ്രതിരോധിക്കാന്‍ സഹായകമാണ്. ബ്രസീല്‍ നട്സ്, ബദാം, പിസ്ത എന്നിവയെല്ലാം പക്ഷാഘാത പ്രതിരോധത്തില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്. മറ്റൊന്ന് പച്ചനിറത്തിലുള്ള ഇലക്കറികളാണ്.

ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പക്ഷാഘാതത്തെ തടയാം. സിട്രസ് അടങ്ങിയ പഴങ്ങളാണ് പക്ഷാഘാതത്തെ തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു വിഭാഗം. പക്ഷാഘാതത്തെ വെളുത്തുള്ളി മികച്ചതാണ്. ഇതിനായി ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നതും പക്ഷാഘാതത്തെ ചെറുക്കും. ക്യാരറ്റും സവാളയും പക്ഷാഘാത പ്രതിരോധത്തിനായി ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!