വിഷുവിന് പ്രധാനമാണ് പായസം. ഇത്തവണ വിഷുസദ്യയില്‍ ചെറുപയര്‍ കൊണ്ട് രുചികരമായ പായസം എളുപ്പം തയ്യാറാക്കാം…
കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും.വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വടക്കന്‍ കേരളത്തില്‍ ഓണത്തേക്കാളേറെ പ്രാധാന്യം വിഷുവിനാണ്. കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് ആഘോഷം ഗംഭീരമാക്കും.
മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് വിഷുസദ്യയില്‍ പ്രധാനം. വിഷുവിന് പ്രധാനമാണ് പായസം. ഇത്തവണ വിഷുസദ്യയില്‍ ചെറുപയര്‍ കൊണ്ട് രുചികരമായ പായസം എളുപ്പം തയ്യാറാക്കാം…
വേണ്ട ചേരുവകള്‍….
ചെറുപയര്‍ 1 കപ്പ്
ശര്‍ക്കര 300 ഗ്രാം
തേങ്ങാപാല്‍ 2 കപ്പ്
ചുക്ക് പൊടി 1 സ്പൂണ്‍
ഏലക്ക പൊടി 1 സ്പൂണ്‍
ജീരകപ്പൊടി അര സ്പൂണ്‍
തയാറാക്കുന്ന വിധം…
ആദ്യം കുതിര്‍ത്ത പയര്‍ നന്നായി വേവിച്ച് എടുക്കുക. ഇതിലേക്ക് ശര്‍ക്കര പാനി അരിച്ച് ഒഴിച്ചു ആവശ്യത്തിനു നെയ്യും ചേര്‍ത്ത് ഇളക്കി എടുക്കുക. അതിനു ശേഷം കുറഞ്ഞ തീയില്‍ വച്ച് തിളപ്പിക്കുക. പിന്നീട് ഇതിലേക്കു തേങ്ങയുടെ ഒന്നാം പാലും,രണ്ടാംപാലും 2 തവണകളായി ഒഴിച്ചുകൊടുക്കുക. ഇതിലേക്കു ചുക്ക്, ഏലക്ക, ജീരകം എന്നിവയുടെ പൊടി ചേര്‍ന്നു തേങ്ങാക്കൊത്ത്, മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ വറുത്തു ചേര്‍ത്തു തീ ഓഫ് ചെയ്യുക. ചെറുപയര്‍ പായസം തയ്യാര്‍…