പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമം മെയ് 14 ന്

0

 

വെള്ളമുണ്ട ഗവ:മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി
മഹാ സംഗമം മെയ് 14 ന് നടക്കും. ഒരു വട്ടം കൂടി മഹാഗണി ചുവട്ടിലേക്ക് എന്ന പേരിലാണ് സംഗമം നടന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംഗമത്തോടനുബന്ധിച്ച് 1976 എസ്.എസ്.എല്‍.സി.ബാച്ചുകാര്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌ക്കൂള്‍ ഗേറ്റിന്റെ സമര്‍പ്പണവും നടക്കും.ഏകദേശം ഇരുപതിനായിരം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മഹാ സംഗമത്തില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ എം.മമ്മു മാസ്റ്റര്‍,രഞ്ജിത്ത് മാനിയില്‍,ടി.കെ.മമ്മൂട്ടി,കെ.മുഹമദ് തുടങ്ങി പങ്കെടുത്തു.

1958 ല്‍ വെള്ളമുണ്ട എ.യു.പി.സ്‌കൂളിന്റെ ഒരു ചെറിയ മുറിയില്‍ ആരംഭിച്ച സ്‌ക്കൂള്‍ ഇന്ന് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി വളര്‍ന്നു കഴിഞ്ഞു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാലയത്തിന്റെ അനവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ വിദ്യാലയത്തില്‍ പഠിച്ച മുഴുവന്‍ പേരെയും ഉള്‍കൊള്ളിച്ചു കൊണ്ടാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാ സംഗമം സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!