കാലികളെ മേയ്ക്കുന്നതിന് നിയന്ത്രണം പ്രതിഷേധവുമായ് കര്‍ഷകര്‍

0

 

വന്യജീവിസങ്കേതത്തിനുള്ളില്‍ കന്നുകാലിളെ മേയ്ക്കുന്നത് നിരോധിക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ കര്‍ഷക സംഘടനകള്‍ രംഗത്ത്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് എഫ്ആര്‍എഫ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന തീറ്റ വന്യജീവികളാണ് തിന്നുന്നതെന്നും ഇവയെ വനത്തില്‍തന്നെ തളച്ചിടാന്‍ നടപടിവേണമെന്നും സംഘടന.

ആദ്യംകര്‍ഷകരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കര്‍ഷകസംഘടനകളും രംഗത്തെത്തിതുടങ്ങി. വന്ഗ്രാമങ്ങളിലും, അതിര്‍ത്തിയിലും താമസിക്കുന്ന ഗോത്രവിഭാഗക്കാരടക്കമുള്ള കര്‍ഷകര്‍ കാലികളെ വളര്‍ത്തിയാണ് ഉപജീവനം നടത്തുന്നത്. ഇവര്‍ കാലികളെ മേയ്ക്കുന്നതിന് ആശ്രയിക്കുന്നത് വനാതിര്‍ത്തികളാണ്. നിയമം നടപ്പാക്കിയാല്‍ ഇത്തരത്തില്‍ ജീവിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരുടെ ജീവിതമാണ് വഴിമുട്ടുക. കന്നുകാലികള്‍ക്കായി കൃഷിയിടങ്ങളില്‍ വളര്‍ത്തുന്ന തീറ്റപ്പുല്ല് അടക്കം മാനും, കുരങ്ങും, ആനയും, പന്നിയുമെത്തി നശിപ്പിക്കുന്നതും തുടര്‍ക്കഥയായതോടെയാണ് വനാതിര്‍ത്തികളില്‍ കര്‍ഷകര്‍ കാലികളെ മേയ്ക്കാന്‍ തുടങ്ങിയത്. വന്യജീവികളെ വനത്തില്‍ നിറുത്തിയാല്‍ കര്‍ഷകര്‍ നിലവിലെ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹാരമാകും. അല്ലാതെ കര്‍ഷക ദ്രോഹ നടപടികളുമായി മുന്നോട്ട് പോയാല്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ഷകര്‍ തിരിയുമെന്നാണ് എഫ്ആര്‍ഫ് നല്‍കുന്ന മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!