കുറുവാ ദ്വീപില്‍ സഞ്ചാരികള്‍കളെ വരവേറ്റ് പുതിയ ചങ്ങാടം

0

 

കുറുവാ ദ്വീപില്‍ സഞ്ചാരികള്‍കളെ വരവേല്‍ക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കി വനംവകുപ്പ്. അമ്പത് പേര്‍ക്കിരിക്കാവുന്ന പുതിയ ചങ്ങാടം കഴിഞ്ഞ ദിവസം രാവിലെ നീറ്റിലിറക്കി. നിലവില്‍ 20 പേര്‍ക്ക് മാത്രമായിരുന്നു ഒരു തവണ ചങ്ങാടത്തില്‍ മറുകരയിലേക്ക്‌പോകാന്‍ കഴിഞ്ഞിരുന്നത്. പുതിയ ചങ്ങാടത്തില്‍ അറുപതോളം പേര്‍ക്ക് ഒറ്റത്തവണ യാത്ര ചെയ്യാനാവും.
കുറുവയിലെ 38 പേരടങ്ങുന്ന വന സംരക്ഷണ സമിതിയാണ് ചങ്ങാടം നിര്‍മ്മിച്ചത്.കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യവുമായാണ് അധികൃതര്‍ മുന്നോട്ടു പോകുന്നത്.

നിലവില്‍ 20 പേര്‍ക്ക് മാത്രമായിരുന്നു പാക്കം വഴിയെത്തുന്ന വനംവകുപ്പിന്റെ കൗണ്ടറില്‍ നിന്നും ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു തവണ ചങ്ങാടത്തില്‍ മറുകരയിലേക്ക്‌പോ കാന്‍ കഴിഞ്ഞിരുന്നത്. പുതിയ ചങ്ങാടം നീറ്റിലിറക്കിയതോടെ അറുപതോളം പേര്‍ക്ക് ഒറ്റത്തവണ യാത്ര ചെയ്യാനാവും. കുറുവയിലെ 38 പേരടങ്ങുന്ന വന സംരക്ഷണ സമിതിയാണ് ചങ്ങാടം നിര്‍മ്മിച്ചത്. കല്‍പ്പറ്റ മണിയങ്കോട് നിന്നാണ് ചങ്ങാടത്തിനാവശ്യമായ മുള എത്തിച്ചത്. ചങ്ങാടത്തിന് പുറമെ കുറുവയില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് സൗത്ത് വയനാട് ഡി എഫ് ഒ സജ്‌ന പറഞ്ഞു. സി ടി പി സി മാതൃകയില്‍ ഒരു മണിക്കൂര്‍, അര മണിക്കൂര്‍ എന്ന രീതിയില്‍ ചങ്ങാട യാത്രയും ഒരുക്കാന്‍ പദ്ധതിയിട്ടുണ്ട്. കുറുവയിലേക്കുള്ള വഴികളില്‍ സൗന്ദര്യവത്ക്കരണം നടത്തി കൂടുതല്‍ മനോഹരമാക്കാനും വനം വകുപ്പ് ലക്ഷ്യമിടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു ലക്ഷം രൂപയോളം ചിലവിട്ടാണ് പുതിയ ചങ്ങാടം തയ്യാറാക്കിയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നീണ്ട ഇടവേളക്ക് ശേഷം സമീപകാലത്താണ് കുറുവ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യവുമായാണ് അധികൃതര്‍ മുന്നോട്ടു പോകുന്നത്. ചങ്ങാടം നീറ്റിലിറക്കിയ ചടങ്ങില്‍ ഡിഎഫ് ഐ യ കൂടാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രാജ് മോഹന്‍, അബ്ദുള്‍ സമദ് എന്നിവര്‍ പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!