സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി

0

സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. ഇത് ഈ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. കൊവിഡ് അടക്കമുള്ള വെല്ലുവിളികള്‍ അതിജീവിക്കുന്നതിന്റെ കാര്യത്തിലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലും കേരളത്തിന്റെ ആത്മവിശ്വാസം പ്രതീക്ഷയാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണെന്നും ധനമന്ത്രി പറഞ്ഞു.

 

ഭൂതകാലത്തിന്റെ ക്ഷേമനേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ വികസന പാതയിലേക്ക് നയിക്കുന്നതായിരുന്നു കഴിഞ്ഞ അഞ്ച് ബജറ്റുകളും. ഇതിന്റെ തുടര്‍ച്ചയാകും 2021-2022 ലേക്കുള്ള ബജറ്റ്. കൊവിഡാനന്തര വികസനത്തിന്റെ രൂപരേഖയാണ് ബജറ്റെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!