ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗം സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

0

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്‌മെന്റ് www.admission.dge.kerala.gov.in se Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചു. Supplementary II Allotment Results എന്ന ലിങ്കില്‍ അപേക്ഷ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്തത് അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും കഴിയും.സപ്ലിമെന്ററി II അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 17ന് വൈകിട്ട് നാലുവരെ സ്‌കൂളില്‍ പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവര്‍ക്ക് താല്‍കാലിക പ്രവേശനം അനുവദിക്കില്ല. അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥി 17ന് വൈകിട്ട് നാലിന് മുന്‍പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ സ്ഥിര പ്രവേശനം നേടാതിരുന്നാല്‍ അഡ്മിഷന്‍ നടപടിയില്‍ നിന്ന് പുറത്താകും.

 

Leave A Reply

Your email address will not be published.

error: Content is protected !!