സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ നല്‍കിയാല്‍ വ്യവസായം തകരും: മന്ത്രി സജി ചെറിയാന്‍

0

സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയറ്ററിലെന്ന് മന്ത്രി സജി ചെറിയാന്‍. ഒടിടി പ്ലാറ്റ്‌ഫോമില്‍ നല്‍കിയാല്‍ വ്യവസായം തകരുമെന്നും അദ്ദേഹം. തീയറ്ററുകള്‍ ഇല്ലാത്ത സമയത്താണ് ഒടിടി യെ ആശ്രയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് മലയാള സിനിമകളുടെ തീയറ്റര്‍ റിലീസ് ഇന്നുമുതല്‍ ആരംഭിക്കും. റിലീസിംഗ് സംബന്ധിച്ച ആശങ്കകള്‍ക്ക് ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹാരമായതോടെയാണ് മലയാള സിനിമകള്‍ തീയറ്ററിലെത്തുന്നത്. ജോജു ജോര്‍ജ് ചിത്രം ‘സ്റ്റാര്‍’ ആണ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തീയറ്റര്‍ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12ന് തീയറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും.

ജോയ് മാത്യു, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുലരി ബഷീര്‍ സംവിധാനം ചെയ്ത ക്യാബിന്‍ എന്ന ചിത്രവും ഇന്ന് തീയറ്ററിലെത്തും. മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ നിന്ന് തീയറ്ററുകളിലെത്തിക്കാന്‍ തീയറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!