World Ovarian Cancer Day:അണ്ഡാശയ ക്യാന്‍സര്‍; അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങള്‍…

0

അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്.
അണ്ഡാശയത്തില്‍ രൂപപ്പെടുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് അണ്ഡാശയ അര്‍ബുദം. കോശങ്ങള്‍ വേഗത്തില്‍ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. പ്രായം, പാരമ്പര്യം, വണ്ണം, ജീവിതശൈലി തുടങ്ങിയവ അണ്ഡാശയ അര്‍ബുദ സാധ്യതയെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ദഹനപ്രശ്‌നങ്ങള്‍ മുതല്‍ വിവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് വയറ്റില്‍ ഗ്യാസ് അനുഭവപ്പെടുന്നത്, എപ്പോഴും വയറ് വീര്‍ത്തിരിക്കുക, വയറിന്റെ വലുപ്പം കൂടുക, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആര്‍ത്തവം എന്നിവയൊക്കെ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. അതുപോലെ തന്നെ, അടിക്കടി മൂത്രം പോകല്‍, ആര്‍ത്തവസമയത്തെ അസാധാരണ വേദന, കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആര്‍ത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം, മുടി കൊഴിച്ചില്‍, കടുത്ത ക്ഷീണം, ശബ്ദവ്യതിയാനം തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണമാകാം.
ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
പതിവായുള്ള വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും അണ്ഡാശയ അര്‍ബുദത്തിന്റെ മാത്രമല്ല പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. അമിത വണ്ണം അണ്ഡാശയ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ശരീര ഭാരം കുറച്ച് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. പുകയില, മദ്യം എന്നിവ ഒഴിവാക്കി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.

Leave A Reply

Your email address will not be published.

error: Content is protected !!