ജിഎസ് ടി അഡീഷണല്‍ കമ്മീഷണര്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

0

തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായിപരിക്കേറ്റു. തലശേരി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ താല്‍ക്കാലിക നേഴ്‌സിംഗ് ഓഫിസറായ തലശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിന്‍ (27) നാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്കായിരുന്നു അപകടം.
അപകടത്തില്‍ കയ്യിനും കാലിലും സാരമായി പരിക്കേറ്റ ജിതിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
മാനന്തവാടി മുന്‍ സബ് കലക്ടറും, ഇപ്പോള്‍ ജി എസ് ടി അഡീഷണല്‍ കമ്മീഷണറുമായ ആര്‍ ശ്രീലക്ഷ്മി ആയിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ ശ്രീലക്ഷ്മിക്കെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു.തിരുനെല്ലി അമ്പലം സന്ദര്‍ശിച്ചതിനു ശേഷം കര്‍ണാടകയിലുള്ള ഇരിപ്പ് വെള്ളച്ചാട്ടം കാണാന്‍ പോയി തിരികെ വരുന്നതിനിടയില്‍ തോല്‍പ്പെട്ടിയില്‍ വച്ചായിരുന്നു ജിതിന്റെ ബുള്ളറ്റില്‍ കാട്ടിക്കുളം ഭാഗത്തുനിന്നും വന്ന വാഗണര്‍ കാര്‍ ഇടിച്ചത്.മുന്‍പ് സബ് കളക്ടറുടെ ഗണ്‍മാനും നിലവില്‍ മാനന്തവാടി ട്രാഫിക് യൂണിറ്റില്‍ ജോലി ചെയ്യുന്നതു പോലിസ് ഓഫിസറുടെ കാറാണ് ശ്രീലക്ഷ്മി ഡ്രൈവ് ചെയ്തിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!