മുട്ടില്‍ മരംമുറിക്കേസ്: അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല…!

0

സുല്‍ത്താന്‍ ബത്തേരി: വിവാദ മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് ജാമ്യം. ബത്തേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വനംവുപ്പ് ചുമത്തിയ കേസില്‍ ജാമ്യം അനുവദിച്ചത്.

മീനങ്ങാടി, മേപ്പാടി എന്നി പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിക്കാനുള്ളതിനാല്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാനാവില്ല.

മരം മുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലിസ് എടുത്ത ഒരു കേസില്‍ കഴിഞ്ഞയാഴ്ച് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. മാനന്തവാടി ജില്ലാജയിലില്‍ കഴിയുന്ന മൂവരെയും ഇക്കഴിഞ്ഞ ജൂലൈ 28നാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!