കേരളത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചു.
ആറ് പേര്‍ക്കാണ് ജനിതക മാറ്റം സംഭവിച്ചിരിക്കുന്ന കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം എന്നിവിടെയാണ് പുതിയ വകഭേദമുള്ള കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.ആരോ?ഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.യുകെയില്‍ നിന്ന് കേരളത്തില്‍ വന്ന 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ 12 പേരുടെ ഫലം പുറത്തുവന്നിരുന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തി പരിശോധനാ ഫലത്തിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.