പന്നിഫാമില്‍ കടുവയുടെ ആക്രമണം – അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍
മൂടകൊല്ലി പന്നിഫാമില്‍ കടുവയുടെ ആക്രമണത്തില്‍ പന്നികള്‍ കൂട്ടത്തോടെ കൊല്ലപെട്ട സംഭവത്തില്‍ പന്നി കര്‍ഷകന് വനം വകുപ്പ് അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളും, മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളും ആവശ്യപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. മറ്റ് കൃഷികള്‍ വന്യമൃഗ ശല്യ മൂലം ഉപേക്ഷിച്ചാണ് കര്‍ഷകര്‍ പന്നിവളര്‍ത്തി ഉപജീവനം നടത്തുന്നത്. കടുവയെ കൂട് വെച്ച് പിടികൂടി കര്‍ഷകരുടെ ഭീതി ഒഴിവാക്കണമെന്നും ഭാരവാഹികളായ വിശ്വപ്രകാശ്, ഷിജോ, ലൈജു, റെജി ഇടത്തറ, ഷാജി , സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.