ആശ്വാസം; പാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു

0

മാനന്തവാടി: പാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു. ആശ്വാസത്തില്‍ കൈവശക്കാരും കുടുംബങ്ങളും. ഒ.ആര്‍.കേളു എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍വേ നടപടികള്‍ക്ക് രൂപരേഖയായത്. മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍, കാഞ്ഞിരങ്ങാട്, മാനന്തവാടി വില്ലേജുകളിലെ പാരിസണ്‍ എസ്റ്റേറ്റില്‍ നിന്നും മിച്ചഭൂമിയായി ഏറ്റെടുക്കുന്ന ഭൂമികള്‍ അര്‍ഹരായ കൈവശക്കാര്‍ക്ക് പതിച്ചു നല്‍കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.

ഭൂമിയുടെ സര്‍വ്വെനടപടികളും മഹസ്സറുകള്‍തയ്യാറാക്കുന്ന നടപടികളുമാണ് നിലവില്‍ നടക്കുന്നത്. ഇതിന് മുമ്പ് സര്‍വ്വെ നടപടികളാരംഭിച്ചപ്പോള്‍ കൈവശക്കാര്‍ക്ക് ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം പട്ടയങ്ങള്‍ കൈവശമുള്ളവര്‍ക്ക് ക്രമവല്‍ക്കരിക്കുന്നതിനുള്‍പ്പെടെയുള്ള നടപടികളുമായാണ് ഇത്തവണ റവന്യുവകുപ്പ് മുന്നോട്ട് പോവുന്നത്. ഇതാകട്ടെ കൈവശകാര്‍ക്ക് ഏറെ ആശ്വാസവുമായി.

രേഖകളില്ലാതെ ഭൂമി കൈവശം വെക്കുന്നവര്‍ക്ക് രേഖകള്‍ ശരിപ്പെടുത്തിനല്‍കാനാണ് തീരുമാനം.ഇതിനായി സ്പെഷ്യല്‍ ഡെപ്യൂട്ടികളക്ടര്‍ പി ടി ജാഫറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ജില്ലാ കളക്ടര്‍ നിയോഗിച്ചിരിക്കുന്നത്. സംഘത്തില്‍ ഏഴ് സര്‍വ്വെയര്‍മാരും 14 റവന്യു ഉദ്യോഗസ്ഥരുമുണ്ട്. സര്‍വ്വെ പ്രവര്‍ത്തനങ്ങളാരംഭിക്കുന്നതിന് മുമ്പായി പ്രദേശവാസികളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിന് വേണ്ടിയാണ് എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!