ബത്തേരി മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷം

0

സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഒരാഴ്ചക്കിടെ ബത്തേരി, നെന്മേനി, നൂല്‍പ്പുഴ പ്രദേശങ്ങളില്‍ 790 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരി്ച്ചത്. അതേസമയം ഇക്കാലയളവില്‍ രോഗം ഭേതമായവരുടെ എണ്ണം 31 മാത്രം.കര്‍ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നബത്തേരി മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയണ്.

കഴിഞ്ഞ ഒരാഴ്ച്ചത്തെ കണക്കനുസരിച്ച് സുല്‍ത്താന്‍ ബത്തേരി നഗരസഭ, നെന്മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളിലായി 790 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ കലായളവില്‍ രോഗം ഭേതമായവരുടെ എണ്ണം 31 പേര്‍ക്ക് മാത്രമാണ്. ഇത് ഏറെ ആശങ്കയാണ് നല്‍കുന്നത്. നെന്മേനി പഞ്ചായത്തിലാണ് ഈ കാലയളവില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതല്‍. 379 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 11 പേര്‍ ഇക്കാലയളവില്‍ രോഗമുക്തരായി. സുല്‍ത്താന്‍ ബത്തേരിയില്‍ 329 പേര്‍ക്ക് ഒരാഴ്ച്ചക്കിടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 16 പേര്‍ രോഗ മുക്തരായി. നൂല്‍പ്പുഴയില്‍ ഇത് 92 ഉം 4ഉംമാണ്. ഇവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മേഖലയിലെ ചില കോളനികളിലും കൊവിഡ് സ്ഥിരീകരിച്ചതോടെ ബോധവല്‍ക്കരണവും പരിശോധന, വാക്‌സിനേഷന്‍ ക്യാമ്പുകളും നടത്തുന്നുമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!