സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അവലോകന യോഗത്തില്‍ ഇന്ന് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും.
രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനവും പരീക്ഷ നടത്തിപ്പും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൂടാതെ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാകുന്നത്.
സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. തുടര്‍ന്നാണ് വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഇന്ന് അന്തിമ തീരുമാനം എടുക്കാമെന്ന് തീരുമാനിച്ചത്.
കൂടാതെ സംസ്ഥാനത്ത് രോഗവ്യാപനം ഒഴിവാക്കുന്നതിനായി എന്തൊക്കെ നിയന്ത്രണങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തണമെന്നും ഇന്നത്തെ അവലോകന യോഗത്തില്‍ അധികൃതര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.