അടുത്ത 5 വര്‍ഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രില്‍ ഒന്നിനു പ്രാബല്യത്തിലാകും. വൈദ്യുതി ബോര്‍ഡ് കുറഞ്ഞത് 10 % വര്‍ധന ആവശ്യപ്പെടുമെന്നാണു സൂചന. നിരക്കുവര്‍ധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31നു മുന്‍പ് നല്‍കാന്‍ ബോര്‍ഡിനോടു നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുന്‍പു നിരക്ക് കൂട്ടിയത്.
വൈദ്യുതി സൗജന്യം 30 യൂണിറ്റ് വരെയാക്കി അതേസമയം, നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരടു മാര്‍ഗരേഖയിലെ വിവാദ വ്യവസ്ഥകള്‍ റഗുലേറ്ററി കമ്മിഷന്‍ പിന്‍വലിച്ചു. ഇതു വൈദ്യുതി ബോര്‍ഡിനും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ഗുണകരമാകും.സംസ്ഥാനമാകെ ഒരേ നിരക്ക് എന്നതു മാറ്റി വൈദ്യുതി ബോര്‍ഡിനും 10 വിതരണ ലൈസന്‍സികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയതില്‍ പ്രധാനം. ടെക്‌നോപാര്‍ക്ക്, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍, കണ്ണന്‍ ദേവന്‍ കമ്പനി, തൃശൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ വിതരണ ഏജന്‍സികളാണ് സംസ്ഥാനത്തുള്ളത്. വ്യത്യസ്ത നിരക്ക് നിശ്ചയിക്കുന്നതിനെ ബോര്‍ഡ് എതിര്‍ത്തിരുന്നു. വരുമാനത്തെ ബാധിക്കാമെന്നതാണു കാരണം. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള ക്രോസ് സബ്‌സിഡി കുറയാനും ഇതു കാരണമാകുമായിരുന്നു.ബോര്‍ഡിന്റെ അധിക വൈദ്യുതി, സംസ്ഥാനത്തിനു പുറത്തേക്കു വില്‍ക്കുന്നതിനു പകരം പുറത്തുനിന്നു വൈദ്യുതി കൊണ്ടുവരുന്ന ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.