അത്തം പിറന്നു, തിരുവോണത്തിന് ഇനി പത്ത് നാള്‍ കാത്തിരിപ്പ്. പൂവിളികളോടെ മലയാളികള്‍ ഇന്നുമുതല്‍ പൂക്കളമിട്ട് ഓണനാളുകളിലേക്ക് കടക്കുകയാണ്. ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നാണ്.ഇനി തൊടികളില്‍ പൂ പറിച്ചും പൂക്കളം തീര്‍ത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞും മറ്റൊരു ഓണക്കാലം.