വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു; മാനന്തവാടി സബ്ബ് രജിസ്റ്റാര്‍ ഓഫീസിലെ ശുചിമുറി പെര്‍ഫക്ട് ഓക്കെ…
മാനന്തവാടി: വാര്‍ത്ത ഫലം കണ്ടു. മാനന്തവാടി സബ്ബ് രജിസ്റ്റാര്‍ ഓഫീസിലെ ശുചിമുറി അധികൃതര്‍ നന്നാക്കി പരിസരവും വൃത്തിയാക്കി തുടങ്ങി. ഓഫീസിലെത്തിയാല്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ച് വയനാട് വിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് അധികൃതര്‍ ശുചി മുറി വൃത്തിയാക്കി പുതിയ വാതില്‍ പിടിപ്പിക്കുകയും പരിസരം വൃത്തിയാക്കാനുള്ള നടപടികളും ആരംഭിച്ചത്.
ബ്രിട്ടീഷുകാരുണ്ടാക്കിയ മാനന്തവാടിയിലെ ചുരുക്കം ചില ഓഫീസുകളിലൊന്നാണ് സബ്ബ് രജിസ്റ്റാര്‍ ഓഫീസ്. നൂറ് കണക്കിന് ആളുകളാണ് ദിനംപ്രതി ഈ ഓഫീസിലെത്തിയിരുന്നത്. ഓഫീസിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു ഈ ഓഫീസിലെ ശുചിമുറി. വാതിലുകള്‍ പൊട്ടിപൊളിഞ്ഞ നിലയിലായിരുന്ന അവസ്ഥ. ഓഫീസും പരിസരവും വൃത്തിഹീനമായ അന്തരീക്ഷത്തിലുമായിരുന്നു.
ഇത് സംബദ്ധിച്ച് വയനാട് വിഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്ത ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് അധികൃതര്‍ കുളിമുറിയുടെ വാതിലുകള്‍ മാറ്റുകയുംപരിസരം വൃത്തിയാക്കുകയും ചെയ്തത്. പുതിയ വാതില്‍ പിടിപ്പിച്ചതിനാല്‍ ഇനി ഓഫീസിലെത്തുന്ന സ്ത്രീകള്‍ക്കടക്കം പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. പരിസരം വൃത്തിയാക്കല്‍ തുടങ്ങിയിട്ടുണ്ട് ഈയാഴ്ച തന്നെ ഓഫീസിലെ മുഴുവന്‍ പരിസരവും ശുചീകരിക്കാനാണ് അധികൃതരുടെ തീരുമാനം.