വന്യജീവി സങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താല്‍ക്കാലികമായി നിറുത്തി

0

 

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി. ശനിയാഴ്ച മുതലാണ് കാനന സവാരി താല്‍ക്കിലികമായി നിര്‍ത്തിയത്. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നതും ഗണ്യമായി കുറഞ്ഞിരുന്നു.

കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുത്തങ്ങ വന്യജീവിസങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താല്‍ക്കാലികമായി വനംവകുപ്പ് നിറുത്തിയിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായി കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും, അയല്‍ ജില്ലകളിലും കൊവിഡ് രൂക്ഷമായതോടെ കഴിഞ്ഞ ഒരാഴ്ചയായി മുത്തങ്ങയില്‍ കാനനസവാരിക്കായി എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. വിഷുവിന് രണ്ട് ദിവസം മുമ്പ് വരെ സഞ്ചാരികളുടെ തിരക്കായിരുന്നു മുത്തങ്ങയില്‍. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊവിഡ് രൂക്ഷമായതോടെ സഞ്ചാരികളുടെ വരവ് കുറ്ഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ ആരും വരാത്ത അവസ്ഥയുമുണ്ടായി. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഇങ്ങോട്ടും തിരികെ പോകുതിനുമുള്ള കൊവിഡ് നിയന്ത്രണങ്ങളും ജില്ലക്കകത്തും പുറംജില്ലകളിലും കര്‍ശന നിയന്ത്രണങ്ങളുമായതോടെ സഞ്ചാരികള്‍ എത്താന്‍ മടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി മുത്തങ്ങ വന്യജീവിസങ്കേതത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരി്ക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!