കൊവിഡ് രോഗവ്യാപനത്തിന് കാരണം : ജനങ്ങളിലെ ജാഗ്രത കുറവ്

0

ജനങ്ങളില്‍  സ്വയംസുരക്ഷിതരാകുക എന്ന ബോധം ഇല്ലാതായതാണ് കൊവിഡ് അണ്‍ലോക്ക് ഘട്ടങ്ങളില്‍ രോഗവ്യാപനത്തിന് കാരണമെന്ന്  ആരോഗ്യ വിദഗ്ദര്‍. ഇളവുകള്‍ അനുവദിച്ചതോടെ ഭയപ്പാടില്ലാതെ പൊതു ഇടങ്ങളില്‍ ഇടപഴകുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. നമ്മുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശമാണ് ജനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതെന്നും ആരോഗ്യവിദഗ്ദര്‍.

കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍കാലത്തുണ്ടായിരുന്ന ജാഗ്രത നിലവില്‍ അണ്‍ലോക്ക് ഘട്ടങ്ങളില്‍ കുറഞ്ഞതാണ് രോഗവ്യാപനത്തിന് കാരണമാകുന്നതെന്നാണ് ആരോഗ്യ മേഖലയിലുള്ളവര്‍ ചൂണ്ടികാണിക്കുന്നത്. രോഗം തുടങ്ങിയ സമയത്ത് എല്ലാവരും മാസ്‌ക്, ഇടയ്ക്ക് കൈകഴുകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കൃത്യമായി ചെയ്തുവന്നിരുന്നു. ഇതിനായി യുവജന, സന്നദ്ധസംഘടനകള്‍ എല്ലാംതന്നെ പാതയോരങ്ങളിലും ടൗണുകളിലും അതിനുളള സൗകര്യവും ചെയ്തിരുന്നു. എന്നാല്‍ അണ്‍ലോക്ക് ഘട്ടങ്ങളില്‍ നിരവധി ഇളവുകള്‍ വരുന്ന സാഹചര്യത്തില്‍ ആദ്യസമയങ്ങളില്‍ ജനങ്ങളില്‍ ഉണ്ടായിരുന്ന ജാഗ്രതയും ഭയവും ഇപ്പോള്‍ ഇല്ലാതായതും പൊതുഇടങ്ങളിലെ ഇടപഴകുന്നതിലെ ജാഗ്രതകുറവും രോഗ വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ പറയുന്നത്.  ഈ സാഹചര്യത്തില്‍ ഓരോരുത്തരും നമ്മുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വമാണന്ന സന്ദേശം പ്രാവര്‍്ത്തികമാക്കുകയാണ് വേണ്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!